പന്തളം :കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ് .ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികളും കുടുംബാംഗങ്ങളും അണിചേരുവാൻ ജില്ലാ നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു .ആക്ടിംഗ് പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായിരുന്നു . സി.രാജേന്ദ്രൻ , ടി.എം.പ്രമോദ്, കെ.മോഹൻദാസ്, കെ.എച്ച് .ഷിജു , ടി.കെ.സതി,പന്തളം ശ്യം,ബിനോയ് തോമസ് എന്നിവർ സംസാരിച്ചു.