manna
എബ്രഹാം മണ്ണായ്ക്കൽ അനുസ്മരണ സമ്മേളനം അഡ്വ. കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പ്രതിപക്ഷ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായി ജനവിരുദ്ധനിയമങ്ങൾ കേന്ദ്ര ഗസർക്കാർ പാസാക്കുന്നുവെന്ന് എ.ഐ.എൽ.യു സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ. എസ്. അരുൺ കുമാർ പറഞ്ഞു. ഒാൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സ്ഥാപക നേതാവ് എബ്രഹാം മണ്ണയിക്കലിന്റെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജില്ലാപ്രസിഡന്റ് അഡ്വ.ബി. കെ. ബിജു അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, പത്തനംതിട്ട ബാർ അസോസിയേഷൻ ട്രഷറർ അഡ്വ. സിറാജുദീൻ, ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ്, യൂണിയൻ നേതാക്കളും അഭിഭാഷകരുമായ മനോജ്, ആശ ചെറിയാൻ, അംഗം നിഷാദ് തങ്കപ്പൻ, ബിജോയ് വര്ഗീസ് കോശി, വിജയകുമാർ, കിരൺ രാജ്, ദീപു പീതംബരൻ എന്നിവർ സംസാരിച്ചു.