വള്ളിക്കോട്: നാളെ നടക്കുന്ന വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ റിട്ടേണിംഗ് ഒാഫീസർക്കും പൊലീസിനും ഹൈക്കോടതി നിർദേശം. കള്ളവോട്ടവും അക്രമവും തടയാൻ പൊലീസ് ജാഗ്രത വേണം. സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കണം. യഥാർത്ഥ വോട്ടർമാരെ തിരിച്ചറിയുന്നതിന് ആറ് ബി രജിസ്റ്റർ പരിശോധനയ്ക്ക് ശേഷമേ പോളിംഗ് ബൂത്തിലേക്ക് കടത്തിവിടാവൂ. ബാങ്കിന്റെ കാർഡിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ രേഖ കൂടി വോട്ടർമാർ കരുതണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദേശിച്ചു.