12-kottanad-ayur
കാലവർഷക്കെടുതിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും മണ്ണ് ഇടിഞ്ഞുവീണ് പാറക്കഷണങ്ങൾ കൊണ്ട് സംരക്ഷണ ഭിത്തി തകർന്ന കൊറ്റനാട് പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയുടെ നിലവിലെ സ്ഥിതി.

മല്ലപ്പള്ളി : കനത്ത മഴയെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ വസ്തുവിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് ആയുർവേദ ആശുപത്രിയുടെ ഭിത്തി തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ നിസംഗത തുടരുന്നു , കൊറ്റനാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ചാലാപ്പള്ളിക്ക് സമീപത്തെ ആയുർവേദ ആശുപത്രിക്കാണ് ഈ ദുരവസ്ഥ . 2021 ഒക്ടോബറിൽ സമാനമായ രീതിയിൽ കെട്ടിടത്തിന്റെ ഭിത്തിയ്ക്ക് വലിയ പാറക്കഷ്ണങ്ങൾ ഇടിഞ്ഞു വീണ് ബലക്ഷയം സംഭവിച്ചിരുന്നു. അന്ന് സമീപത്തെ വസ്തു ഉടമയായ സ്വകാര്യ വ്യക്തി സംരക്ഷണഭിത്തി പൊളിച്ചുമാറ്റി മണ്ണ് നീക്കം ചെയ്യുന്നതിനും ആവശ്യമായ സ്ഥലം വിട്ടു നൽകാമെന്നും ഉറപ്പു നൽകിയെങ്കിലും പഞ്ചായത്ത് ഭരണസമിതി നിലപാട് കൈക്കൊണ്ടില്ല. മൂന്ന് വർഷത്തിനിടയിൽ ആശുപത്രി അധികൃതർ ആറ് തവണയിലധികം തവണ അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നെങ്കിലും അധികാരികൾ വേണ്ട നിലപാട് സ്വീകരിച്ചില്ല.അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.