കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ മൈക്രോഫിനാൻസ് യൂണിയൻതല വിശദീകരണ യോഗം നാളെ രാവിലെ 10ന് കോഴഞ്ചേരി തെക്കേമല ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി ജി. ദിവാകരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ധനലക്ഷ്മി ബാങ്ക് റാന്നി ബ്രാഞ്ച് മൈക്രോ ക്രെഡിറ്റ് ഓഫീസർ മുരളീകൃഷ്ണനും എസ്. എൻ. ഡി. പി. യോഗം മൈക്രോ ഫിനാൻസ് കോ ഓഡിനേറ്റർ മഹേഷും മൈക്രോ ഫിനാൻസ് വിശദീകരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാലാ, സിനു എസ് പണിക്കർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി സോജൻ സോമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനു ദാസ്, വൈദിക സമിതി ചെയർമാൻ പ്രേം ഗോപിനാഥ്, വൈദിക സമിതി കൺവീനർ, സദാനന്ദൻ ശാന്തി, കോഴഞ്ചേരി യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ എന്നിവർ സംസാരിക്കും.