പത്തനംതിട്ട: സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 19 ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ കണ്ണൂർ, കാസർകോട്, പാലക്കാട് ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. അണ്ടർ 19 പെൺകുട്ടികളുടെ വടംവലി മത്സരത്തിലും ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്കാണ്. കാസർകോട്, മലപ്പുറം ടീമുകൾ രണ്ടും മൂന്നും സ്‌ഥാനം കരസ്ഥമാക്കി. സ്‌കൂൾ ഗയിംസ് ഗ്രൂപ്പ് പത്ത് മത്സരങ്ങളുടെ സംസ്‌ഥാനതല ഉദ്ഘാടനം ജില്ലാ സ്‌റ്റേഡിയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, എൽ. ഹരീഷ് ശങ്കർ, കെ. ജാസിംകുട്ടി, കെ. അനിൽകുമാർ, ടി.എസ്. സന്തോഷ് കുമാർ, ജി. സനൽകുമാർ, അജിത്ത് ഏബ്രഹാം, ഡി. രാജേഷ് കുമാർ, മിനികുമാരിയമ്മ, ഫിലിപ്പ് ജോർജ്, ടി.ആർ രാജേഷ്, എസ് പ്രേം എന്നിവർ സംസാരിച്ചു.