
റാന്നി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റ്റി. കെ. സാജു ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു അദ്ധ്യക്ഷനായി. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ജോർജ് ജോസഫ്, ജയിംസ് കക്കട്ടുകുഴി, എ. കെ. ലാലു, രാജു മരുതിക്കൽ, രാജു ആന്റണി, പ്രമോദ് മന്ദമരുതി, സാംജി ഇടമുറി, ബെന്നി മാടത്തുംപടി, സ്വപ്ന സൂസൻ, അനിത അനിൽകുമാർ, ബീന ജോബി, മുരളി മേപ്രത്ത്, അന്നമ്മ തോമസ്, ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു.