ചെങ്ങന്നൂർ: എം.എൽ.എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, ബഡ്ജറ്റ് വർക്കുകൾ, സമ്പൂർണ്ണ കുടിവെള്ള പദ്ധതി , ജലജീവൻ മിഷൻ , ആർ.കെ.ഐ, മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി, ഹാർബർ എൻജിനീയറിംഗ്, നാച്ചുറൽ കലാമിറ്റി ഫണ്ട് റോഡ് തുടങ്ങി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടി. തടസങ്ങൾ നീക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ പുഷ്പലത മധു, കെ.ആർ മുരളീധരൻ പിള്ള, എം.ജി ശ്രീകുമാർ, സുനിമോൾ, പി.വി സജൻ, രമ മോഹൻ, മനോജ് കുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.