12-school-games
അറുപത്തിയഞ്ചാമത് സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് പത്ത് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ സ്റ്റേഡിയത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കുന്നു

പത്തനംതിട്ട: അറുപത്തിയഞ്ചാമത് സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് പത്ത് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ സ്റ്റേഡിയത്തിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാക്ഷണം നടത്തി.സ്റ്റേറ്റ് സ്‌പോർട്‌സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ,മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി,ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ. അനിൽകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് സന്തോഷ്‌കുമാർ, കൺവീനർമാരായ ജി. സനൽകുമാർ, അജിത്ത് ഏബ്രഹാം, ഡി.രാജേഷ് കുമാർ, മിനികുമാരിയമ്മ, ഫിലിപ്പ് ജോർജ്, ജൂനിയർസൂപ്രണ്ട് ടി.ആർ രാജേഷ്, എസ്. പ്രേം എന്നിവർ പ്രസംഗിച്ചു.