
പത്തനംതിട്ട : മുഖ്യമന്ത്രി അഴിമതിയുടേയും കെടുകാര്യസ്ഥതയുടെ ആൾരൂപമാണെന്നും  പൊലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് കമ്മറ്റി കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റേയും യോഗത്തിന്റേയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. കെ.ജയവർമ്മ, ഡി.സി സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കു പുറം, കെ.ജാസിം കുട്ടി, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ,റോജി പോൾ ഡാനിയേൽ,റോഷൻ നായർ, എം.ജി.കണ്ണൻ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, നഹാസ് പത്തനംതിട്ട, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, രമേശ് കടമ്മനിട്ട, സെബി മഞ്ഞനിക്കര , കെ.പി മുകുന്ദൻ, പി.കെ ഇക്ബാൽ, അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഹാരീസ് തോപ്പിൽ , സി കെ അർജുനൻ , അഫ്‌സൽ, എം എ സിദ്ദിഖ്, സജി കെ സൈമൺ, എ.ഫറൂഖ്, അൻസർ മുഹമ്മദ്, ജയൻ ഓമല്ലൂർ, വിൻസന്റ് ചിറക്കാല, ഫിലിപ്പ് അഞ്ചാനി, ജോസ് കൊടുന്തറ ആനി സജി, ആൻസി, സജിനി മോഹൻ, റെജി വാര്യാപുരം, സോജൻ ജോർജ് , രാജു നെടുവേലി മണ്ണിൽ , ബിന്ദു ബിനു, ജോയമ്മ സൈമൺ, ഫാത്തിമ്മ എന്നിവർ നേതൃത്വം നൽകി.