
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം മതിൽഭാഗം കാർത്തികയിൽ ഗണേഷിൽ നിന്ന് ആദ്യസംഭാവന സ്വീകരിച്ച് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം മോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപദേശകസമിതി സെക്രട്ടറി ബി.ജെ.സനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാബു, ഉത്സവകമ്മിറ്റി ജനറൽകൺവീനർ പ്രകാശ് കോവിലകം, രക്ഷാധികാരി വേണുവെള്ളിയോട്ടില്ലം, ഉപദേശ സമിതിയംഗങ്ങളായ എം.എൻ.രാജശേഖരൻ,വിഷ്ണു, ഭാരവാഹികളായ സോമൻ ജി.പുത്തൻപുരയ്ക്കൽ, വേണു മാരാമുറ്റം, നരേന്ദ്രൻ ചെമ്പകവേലിൽ, ഹരിഗോവിന്ദ്, അരുൺരാജ്, രാജേന്ദ്രകുമാർ, ശ്യാമളാ വാരിജാക്ഷൻ, ഉഷാനായർ,പത്മിനിയമ്മ എന്നിവർ സംസാരിച്ചു.