
മല്ലപ്പള്ളി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കീഴ്വായ്പൂര് ശിവരാജൻ നായർ, സാം പട്ടേരിൽ, സുനിൽ നിരവുപുലത്ത്, കെ.ജി.സാബു, ബിജു ടി.ജോർജ്, സിന്ധു സുഭാഷ്, ഗീത കുര്യാക്കോസ്, റെജി പണിക്കമുറി, അനു ഊത്തുകുഴിയിൽ,തോമസ്‌കുട്ടി വടക്കേക്കര, സണ്ണി വെള്ളറയിൽ, സജി തേവരോട്ട്, മുന്ന വശിഷ്ടൻ, കുര്യാക്കോസ്. പി.ഡി, മധു പുന്നാനിൽ, കെ.കെ.വാസുക്കുട്ടൻ, റെജി തേക്കുങ്കൽ, പി.വി.ജേക്കബ്, മാത്യുസ് പി.മാത്യു, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.