school-

റാന്നി: ഒന്നും രണ്ടും ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി ''ഇതളുകൾ'' ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രകാശനം ചെയ്തു. ആശയാവതരണ രീതിയിൽ ഊന്നി കുട്ടികൾക്ക് അക്ഷര ബോദ്ധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്‌കരിച്ചതാണ് സംയുക്ത ഡയറി. കുട്ടികളുടെ കുഞ്ഞികഥകളും,കവിതകളും,അനുഭവങ്ങളും ചേർത്തൊരുക്കിയ ഡയറി മികച്ച അനുഭവമായി. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ പ്രകാശനം നിർവഹിച്ചു.പ്രഥമദ്ധ്യാപിക പി.കെ ആഷാറാണി,അദ്ധ്യാപകരായ കെ.കെ ശശീന്ദ്രൻ,സി.ജി ഉമേഷ്,പി.കെ പ്രീതാകുമാരി, രമ്യകൃഷ്ണൻ, സജിതാ സജി,പി. സിനി,ബെറ്റി സ്റ്റീഫൻ,ടി.വി അർച്ചന, കെ.എം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.