
റാന്നി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നിയിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി.സംസ്ഥാന സെക്രട്ടറി അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രവീൺ രാജ് രാമൻ,സുനിൽ യമുന,ആരോൺ ബിജിലി പനവേലിൽ,അബിനു മഴവഞ്ചേരിൽ,ജെറിൻ പ്ലാച്ചേരി,ആശിഷ് പാലയ്ക്കാമണ്ണിൽ,ഉദയൻ റാന്നി,അനീഷ് ചെറുകോൽ,ഡോൺ തോണിക്കടവിൽ,നിഷാദ് കോട്ടാങ്ങൽ,ജെവിൻ കാവുങ്കൽ,ജോബിൻ തീയാടിക്കൽ,ജോബി പറങ്കാമൂട്ടിൽ,സുജിൻ ജോൺ,ഫെബിൻ ജെയിംസ്,ഇ.ആർ. ആകാശ്,സനോജ്, ടോജോ എന്നിവർ പ്രസംഗിച്ചു.