ചെന്നീർക്കര : കുന്നേൽ ദേവിക്ഷേത്രത്തിലെ രേവതി മഹോത്സവം 15 മുതൽ 17 വരെ നടക്കും. തന്ത്രി കുളക്കട താമരശേരി നമ്പിമഠം രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 15ന് രാവിലെ 6.30ന് നൂറ്റിയെട്ട് നാളികേരത്തോടുകൂടിയ മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 9 ന് നവകം, ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 7ന് അത്താഴപൂജ, 7.15ന് കരിമരുന്ന്, 7.30ന് അന്നദാനം. രാത്രി 8ന് തിരുവാതിര, 9ന് നൃത്തനൃത്യങ്ങൾ. 16ന് രാവിലെ 6.30ന് പൊങ്കാല. രാവിലെ 8.30ന് മൃത്യുഞ്ജയഹോമം, രാത്രി 8ന് വീരനാട്യം. 17 ന് രാവിലെ 6ന് ഗണപതിഹോമം, 7.30ന് ഉഷഃപൂജ, 8ന് ഭാഗവത പാരായണം, 9ന് നവകം, ഉച്ചയ്ക്ക് 3 മുതൽ വേല, വൈകിട്ട് 4ന് എഴുന്നള്ളത്ത്, 6ന് എതിരേൽപ്പ്, 7ന് ദീപാരാധന. 9.30ന് നാടകം.