
പത്തനംതിട്ട : ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ നടത്തിയ യുവജന ദിനാഘോഷം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ വർഗീസ് സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. .
അഭിനാഷ് തുണ്ടുമണ്ണിൽ, ഹാമിസ് ഇബ്‌നു അജ്മൽ, മലാല ലില്ലി എബ്രഹാം, ഹനാൻ റെയ്ച്ചൽ പ്രമോദ്, അനാമിക എച്ച്, സ്‌നേഹ മറിയം വിൽസൺ, റിജിൻ മാത്യൂസ് ഏബ്രഹാം എന്നിവരെ ആദരിച്ചു. സോണി എം ജോസ്, ഷെബിൻ വി ഷെയ്ഖ്, കാർട്ടൂണിസ്റ്റ് ഷാജി പി എബ്രഹാം, റോബിൻ പരുമല, കെ. ജാസിംകുട്ടി, റോസ്‌ലിൻ സന്തോഷ് എന്നിവർ സംസാരിച്ചു.