
ചെന്നീർക്കര: ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ ജനവാസ മേഖലയിൽ ചട്ടങ്ങൾ പാലിക്കാതെ അനധികൃത ടവർ നിർമ്മാണം നടക്കുന്നതിനെതിരെ മാത്തൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ദളിത് സമുദായ മുന്നണി ജില്ല സെക്രട്ടറി മേലൂട് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രദേശ വാസികളുടെ യാതൊരു അഭിപ്രായങ്ങളും മാനിക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ഈ ഉദ്യമം നടപ്പിലാക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് മത്തായി, ജനകീയ മുന്നണി കൺവീനർമാരായ രാജൻ പി. ഡാനിയേൽ, ബിനു തോമസ്, ബിജു ജോർജ്ജ്, വാസു എന്നിവർ സംസാരിച്ചു.