പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളും തീർത്ഥാടന പ്രഖ്യാപന ആഘോഷവും 14 മുതൽ 28 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ 10. 30 ന് കൊടിയേറ്റ്. 5 .30ന് സെന്റ് സ്റ്റീഫൻസ് കുരിശിൻ സൗധത്തിൽ കൊടിയേറ്റ് . 17ന് 6.30ന് തണ്ടാനുവിള കുരിശടി യിൽ സൂ ത്താ റ നമസ്‌കാരം . 18ന് വൈകിട്ട് 6. 30ന് കുടശനാട് ജംഗ്ഷനിലുള്ള കുരിശടിയിൽ നിന്നും 19ന് മാവിള സെന്റ് തോമസ് കുരിശടിയിൽ നിന്നും റാസ . 20ന് ഉച്ചയ്ക്ക് 1. 30ന് തീർത്ഥാടന പ്രഖ്യാപന വിളംബര റാലി . 21ന് രാവിലെ 7. 30ന് മൂന്നിന്മേൽ കുർബാന, നിലവിളക്കിന്റെ സമർപ്പണം, കലണ്ടർ ,പ്രാർത്ഥനാ കാർഡ് പ്രകാശനം എന്നിവ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 9 .30ന് തീർത്ഥാടന പ്രഖ്യാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി ഫാ. വിത്സൺ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ സന്ദേശം നൽകും. 22 ന് വൈകിട്ട് 6ന് വചന ശുശ്രൂഷ, 23 ന് വൈകിട്ട് 6ന് വസന്ത റാസ, 24ന് വൈകിട്ട് ആറിന്ഫാ .ജോജി കെ ജോയ് അടൂർ പ്രസംഗിക്കും. 25ന് വൈകിട്ട് ഏഴിന് തീർത്ഥാടന സംഗമം ഉദ്ഘാടനം ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. തുടർന്ന് മാർഗംകളി, 26ന് രാവിലെ 7ന് അഞ്ചിന്മേൽ കുർബാന, 6.30 ന് റാസ. 27 ന് ഉച്ചയ്ക്ക് 2 ന് റാസ, 5.30ന് കൊടിയിറക്ക്, വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ. 28ന് രാത്രി 7ന് നാടകം എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. വിൽസൺ ശങ്കരത്തിൽ, അസി. വികാരി ഫാ.റ്റിനോ ത ങ്കച്ചൻ, ട്രസ്റ്റി അച്ചൻകുഞ്ഞ് വർഗീസ്, സെക്രട്ടറി ബിനോയി പി ജോർജ് ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വർഗീസ്. ജി,കൺവീനർ ജോസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.