ചെങ്ങന്നൂർ: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഭിന്നശേഷി വിദ്യാർത്ഥി കൾ പങ്കെടുക്കുന്ന അറോറകലാകായിക മത്സരങ്ങൾ ഇന്ന് നടക്കും. ക്രിസ്ത്യൻ കോളജിൽ രാവിലെ 10മുതൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 1100 കുട്ടികളാണ് മാറ്റുരക്കുന്നതെന്ന് സംഘാടകരായ ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ജസ്റ്റിസ് എസ്എച്ച് പഞ്ചാപകേശൻ, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ബെഞ്ചമിൻകോശി എന്നിവർ മുഖ്യാതിഥികളാകും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി രാവിലെ 9ന് പതാകയുയർത്തും