suci

ചെങ്ങന്നൂർ: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേതൃത്വത്തിൽ കല്ലിശേരിയിൽ നടന്ന ലെനിൻ ചരമ ശതാബ്ദി ആചരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ലെനിന്റെ പാഠങ്ങളെ ഉൾക്കൊണ്ടു കൊണ്ടല്ലാതെ സമൂഹത്തിന്റെ പുരോഗതി സാദ്ധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം ടി.കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയേറ്റ് അംഗം ആർ.പാർത്ഥസാരഥി വർമ്മ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കോശി, എ.ഐ.യു.ടി.യു.സി താലൂക്ക് സെക്രട്ടറി മധു ചെങ്ങന്നൂർ, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാകമ്മിറ്റിയംഗം ടെസ്സി ബേബി എന്നിവർ പ്രസംഗിച്ചു.