തിരുവല്ല: സ്വയം പര്യാപ്‌തമായ വികസിത രാഷ്ട്രമായി ഇന്ത്യയെ വളർത്തിയെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളിധരൻ പറഞ്ഞു. സ്വാമി വിവേകാനന്ദന്റ ജന്മവാർഷികവുമായി ബന്ധപ്പെട്ട് നെഹ്റു ജില്ലാ യുവകേന്ദ്രവും കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ നവനീത് കൃഷ്ണൻ എൻ.കെ അദ്ധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.സന്ദീപ് കൃഷ്ണൻ, സ്കൂൾ ഹെഡ് മിസ്ട്രസ് ലത എസ്, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസൻ പുറയാറ്റ് എന്നിവർ സംസാരിച്ചു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, മുൻസിപ്പൽ കൗൺസിലർ അനമ്മ മത്തായി, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു വി.കുറുപ്പ്, സ്കൂൾ വികസനകാര്യ കമ്മിറ്റി ചെയർമാൻ ആർ.ജയകുമാർ, നെഹ്റു യുവകേന്ദ്ര വോളണ്ടിയർ അങ്കൂർ രാജ് എന്നിവർ പ്രസംഗിച്ചു.