മല്ലപ്പള്ളി : പ്രസിഡന്റിന്റെ ചുമതലയുള്ള ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സെക്രട്ടറി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപം.ഇന്നലെ നടന്ന പദ്ധതി അംഗീകാര കമ്മിറ്റിക്ക് ശേഷമാണ് സംഭവം. പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് ജയിച്ച 10ാം വാർഡ് മെമ്പർക്ക് അനുവദിച്ച തുകയെ സംബന്ധിച്ചുള്ള തർക്കമാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് ആക്ടിംഗ് പ്രസിഡന്റ് ലിയാക്കത്ത് അലികുഞ്ഞ് പറഞ്ഞു..പത്താം വാർഡ് മെമ്പറെക്കൊണ്ട് തനിക്കെതിരെ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സെക്രട്ടറി രഞ്ജിത്ത് .വി കീഴ് വായ്പൂര് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈയേറ്റ ശ്രമത്തിനെതിരെ മുഖ്യമന്ത്രിക്കും,ജില്ലാ പൊലീസ് മേധാവിക്കും,ഡി ഡിക്കും പരാതി നൽകുമെന്ന് ലിയാക്കത്ത് അലികുഞ്ഞ് പറഞ്ഞു.