13-kottangal-pythrukam
കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പടയണി പൈതൃക കലാകേന്ദ്രത്തിന്റെയും കോലപ്പുരയുടെയും സമർപ്പണം തന്ത്രിമുഖ്യൻ തറയിൽ കുഴിക്കാട് ഇല്ലത്ത് അഗ്‌നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രാകാളീ ക്ഷേത്ര കരക്കാരുടെ ചിരകാല അഭിലാഷമായ പടയണി പൈതൃക കലാകേന്ദ്രത്തിന്റെയും കോലപ്പുരയുടെയും സമർപ്പണം നടന്നു. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സമർപ്പണം നടത്തിയത്. മേൽശാന്തി മുകുന്ദൻ ഭട്ടതിരിപ്പാട്, പടയണി ആശാൻ പ്രസാദ് കൊടൂർ, പ്രസിഡന്റ് എൻ.ജി രാധാകൃഷ്ണൻ,സെക്രട്ടറി എസ് അരുൺ കൃഷ്ണ, ഖജാൻജി കെ.ആർ സുരേഷ്,ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര,ടി.ഡി സോമൻ,രാജശേഖരൻ നായർ,സുരേഷ് മഠത്തിൽ,അനീഷ് കുമാർ,മഹേഷ് തുരുത്തിപള്ളിൽ, എന്നിവർ നേതൃത്വം നൽകി.