13-puthoor-radhakrishnan
കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് കുളത്തൂർ കരയ്ക്കായി പുത്തൂർ രാധാകൃഷ്ണപണിക്കർ ചൂട്ടുവെക്കുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ പടയണിയിൽ ഇന്നലെ കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൂട്ടു വലത്തു നടന്നു.
ഇന്ന് രാത്രി 11 ന് കുളത്തൂർ കരയുടെയും നാളെ രാത്രി 11 ന് കോട്ടാങ്ങൽ കരയുടെയും ഗണപതി കോലങ്ങൾ കളത്തിൽ എത്തും.15നും 16നും അടവി പള്ളിപ്പാന നടക്കും. 17നും 18നും വലിയ പടയണി . വലിയ പടയണി നാളുകളിൽ വേലയും വിളക്കും, മഹാ ഘോഷയാത്ര,തിരുമുമ്പിൽ വേല,തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കും