
പത്തനംതിട്ട : മൈലപ്രയിൽ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കൈവശപ്പെടുത്തിയ കടയിലെ സി സി ടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെടുത്തു . അച്ചൻകോവിലാറിൽ വലഞ്ചുഴി ക്ഷേത്രക്കടവിന് സമീപം മൂന്ന് ദിവസം നീണ്ട തെരച്ചിലിന് ഒടുവിലാണ് ഹാർഡ് ഡിസ്ക് ഫയർഫോഴ്സും പൊലീസും ചേർന്ന് കണ്ടെടുത്തത്. കൊലപാതകത്തിനും കവർച്ചയ്ക്കും ശേഷം പ്രതികൾ സി സി ടിവിയുടെ ഹാർഡ് ഡിസ്ക് കൈവശപ്പെടുത്തുകയായിരുന്നു. ആദ്യം വില്പന നടത്തിയതായും മറ്റ് ജില്ലകളിൽ ഉപേക്ഷിച്ചതായുമാണ് സൂചന ലഭിച്ചത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇത് പുഴയിൽ ഉപേക്ഷിച്ചതായി മൊഴി നൽകുന്നത്.