മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ നൂറോമ്മാവ് - കാവനാൽക്കടവ് റോഡ് നവീകരണത്തിന് ടെൻഡർ ക്ഷണിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. കാവനാൽക്കടവ് .നെടുങ്കുന്നം റോഡിന് 2019-20 ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുള്ളതാണെന്നും കാവനാൽക്കടവ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് നൂറോമ്മാവ് ജംഗഷൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്താണ് ബി.എം -ബിസി ടാറിംഗ് ഉൾപ്പെടെ ഉന്നത നിലവാരത്തിലുള്ള പ്രവൃത്തികൾ തുടങ്ങുന്നത്. നിലവിൽ റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജി.എസ്.ബി, ഡബ്ല്യു എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ കാര്യേജ് വേ നിർമ്മിച്ച് ഉന്നതനിലവാരത്തിൽ ഉപരിതലം പുതുക്കുകയും ഡ്രയിനേജിന് ആവശ്യമായ ഓടകളും കലുങ്കുകളും നിർമ്മിക്കുകയും ചെയ്ത് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയാണിത്. പുതിയ ജി.എസ്ടി. നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. 18 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഇത് 20ന് തുറന്ന് പരിശോധിക്കും.