മാന്നാർ: എസ്.എൻ.ഡി.പി യോഗവും യൂണിയനും 2024 വർഷത്തിൽ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ വിശദമാക്കുന്നതിനും ശാഖാതല സംഘടന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുമായി ശാഖകളിൽ സംയുക്ത യോഗങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10.30 ന് 5395 ാം നമ്പർ ഗ്രാമം വയൽവാരം ശാഖയിലും 4.ന് 6323ാം നമ്പർ ചെറുകോൽ ഗുരുസ്തവം ശാഖയിലും നാളെ രാവിലെ 10ന് 66- ാം നമ്പർ ബുധനൂർ ശാഖയിലും, 3ന് 6188 -ാം നമ്പർ പാവുക്കര കിഴക്ക് ശാഖയിലും, 4ന് 553 -ാം നമ്പർ പാവുക്കര ശാഖയിലും, 6ന് 146-ാം നമ്പർ ചെന്നിത്തല തൃപ്പെരുംതുറ ശാഖയിലും സംയുക്ത യോഗങ്ങൾ നടക്കും. വിവിധ യോഗങ്ങളിൽ ശാഖ പ്രസിഡന്റ്മാരായ സതീശൻ. എസ്, സി. ആർ. രവീന്ദ്രൻ, ചെന്തമരാക്ഷൻ ഗോകുലം, പി. കെ. വാസദേവൻ, സതീശൻ മൂന്നേത്ത്, പി. മുരളീധരൻ എന്നിവർ അദ്ധ്യക്ഷത വഹിക്കും യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം ഉദ്ഘാടനംചെയ്യും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ പുഷ്പ ശശികുമാർ, പി.ബി. സൂരജ്, നുന്നു പ്രകാശ് മേഖല ചെയർമാൻമാരായ കെ.വിക്രമൻ, തമ്പി കൗണടി, ബിനു ബാലൻ, കൺവീനർമാരായ അനിൽകുമാർ ടി.കെ രാധാകൃഷ്ണൻ പുല്ലാമഠം, സുധാകരൻ സർഗ്ഗം, രവി. പി.കളീയ്ക്കൽ എന്നിവർ പ്രസംഗിക്കും.