
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, റെജി പൂവത്തൂർ, എലിസബത്ത് അബു, ദിലീപ് പൊതീപ്പാട്, വിത്സൺ തുണ്ടിയത്ത്, ജയിംസ് കീക്കരിക്കാട്ട്, യോഹന്നാൻ ശങ്കരത്തിൽ, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സി.വി ശാന്തകുമാർ, എം.സി ഗോപാകൃഷ്ണ പിള്ള ,ടി.എച്ച് സിറാജുദ്ദീൻ, മലയാലപ്പുഴ വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.