
ചെങ്ങന്നൂർ: ചെങ്ങന്നൂർ കിഴക്കേനട ഗവ.യു പി സ്കൂളിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ബസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ രാധാഭായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്വർണമ്മ, സുജ രാജീവ്, അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ദിവ്യ ഉണ്ണികൃഷ്ണൻ, ബി.ഡി.ഒ ഇൻ ചാർജ് വിജയേഷ് പി പിള്ള, പ്രധാനാദേധ്യാപിക പി.കെ ബിന്ദു, എസ്എം.സി പ്രസിഡന്റ് ദേവശർമ്മ എന്നിവർ സംസാരിച്ചു.