
കോന്നി : ജനുവരി 18 മുതൽ 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, ദീനാമ്മ റോയി, എം.വി.അമ്പിളി, കെ.ആർ പ്രമോദ്, ശ്രീകല നായർ, ആനന്ദവല്ലിയമ്മ, ഉമ്മൻ വടക്കേടത്ത്, റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ, ബിനുമേൻ ഗോവിന്ദ്, കെ.പ്രദീപ് കുമാർ, ജിജി റ്റി ജേക്കബ്, അരുൺ കുമാർ, രല്ലു പി രാജു, ചിത്ര രാമചന്ദ്രൻ, ജോസ് പനച്ചിക്കൽ, വി.എസ് മനോജ് , അഭിലാഷ് കോന്നി എന്നിവർ പ്രസംഗിച്ചു.