അടൂർ : ചുരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹക്ഷേത്രത്തിലെ പള്ളിപ്പാന 17 മുതൽ 22 വരെ നടക്കും. 20 മുതൽ 22 വരെയാണ് ഉത്സവം. 17ന് രാവിലെ 8.30 ന് അടവീശ്വരപൂജ, കലശപൂജ.10ന് പറയോത്ത് ഓതി ഒഴിക്കൽ ആരംഭിക്കുന്നു. തുടർന്ന് അന്നദാനം, വൈകിട്ട് 6.45ന് തിരുവാതിര, കൈകൊട്ടികളി. 8.15ന് അടവിശ്വര ശത്രുസംഹാര ഹോമം, 10ന് പഞ്ചഭൂതബലി. വ്യാഴാഴ്ച 18ന് അന്നദാനം, വൈകിട്ട് 6.45 ന് കൈകൊട്ടികളി, 10ന് കുഴിബലിക്കുട. 19ന് പതിവ് പരിപാടികൾക്ക് പുറമേ രാത്രി 10ന് നിണബലി. 20ന് രാവിലെ കാർത്തിക പൊങ്കാല, 11ന് ഉച്ചപൂജ, രാത്രി 7ന് ഭദ്രകാളി തീയ്യാട്ട്, രാത്രി 9ന് നൃത്ത അരങ്ങേറ്റം. 21ന് രാവിലെ 10ന് നൂറുംപാലും. വൈകിട്ട് 5.30ന് സോപാന സംഗീതം. 6.45ന് പുഷ്പാഭിഷേകം, 7.15ന് നൃത്തസന്ധ്യ, 9ന് ഗാനമേള. 22ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം, കളഭാഭിഷേകം, 3.30 മുതൽ കെട്ടുകാഴ്ച, 5.30ന് ചാക്യാർകൂത്ത്, രാത്രി 10ന് വടക്കു പുറത്ത് കളത്തിൽ വലിയ ഗുരുതി.