മാവേലിക്കര: അറുന്നൂറ്റിമംഗലം ശ്രീനാരായണപുരം എസ് .എൻ. ഡി .പി ശാഖാ വാർഷിക പൊതുയോഗവും, ഭരണ സമിതി തിരഞ്ഞെടുപ്പും മാവേലിക്കര യൂണിയൻ കൺവീനർ ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് മോഹനൻ ആമുഖ പ്രസംഗവും, അഡ്: കമ്മിറ്റിയംഗങ്ങളായ വിൻ ധർമ്മരാജൻ, സൂരേഷ് പള്ളിക്കൽ എന്നിവർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ശാഖ സെക്രട്ടറി സുരേന്ദ്രൻ റിപ്പോർട്ടും. കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.