sreekumar

ചെങ്ങന്നൂർ: പുലിയൂർ മാതൃക സി.ഡി.എസ് ജൻഡർ റി‌സോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജൻഡർ ക്ലബ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ജി ശ്രീകുമാർ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഗീതാനായർ അദ്ധ്യക്ഷത വഹിച്ചു. സുധ ദേവി,​ ടി.ടി ഷൈലജ,​ സവിത മഹേഷ്‌, സരിത ഗോപൻ, മഞ്ജുയോഹന്നാൻ, ഇന്ദിര ശശീന്ദ്രൻ, പ്രജിത പി.ജെ, ർ ലിബിന , രമ്യ, രമ്യ സതീഷ്,സിമി എന്നിവർ പങ്കെടുത്തു. കുട്ടികൾക്കായിസംഘടിപ്പിച്ച ക്വിസ് മത്സരം സി.ഡി.എസ് അക്കൗണ്ടന്റ് സിമി കോർഡിനേറ്റു ചെയ്തു.