പറക്കോട് : സംസ്‌കൃത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും ആദ്ധ്യാത്മിക പ്രഭാഷകനും ദേവീഭാഗവത വിവർത്തകനുമായിരുന്ന വേദശ്രീ പറക്കോട് എൻ.വി.നമ്പ്യാതിരിയുടെ സ്മരണർത്ഥം നൽകുന്ന രണ്ടാമത് എൻ.വി.നമ്പ്യാതിരി പുരസ്‌കാരം കൊടുങ്ങല്ലൂർ വിവേകാനന്ദകേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടറും എഴുത്തുകാരിയും ആദ്ധ്യാത്മിക പ്രഭാഷകയും ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചാരകയും ലേഖികയുമായ ഡോ.എം.ലക്ഷ്മീ കുമാരിക്ക്. 24ന് വൈകിട്ട് 7ന് പറക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന ഹിന്ദു മഹാസമ്മേളന വേദിയിൽ അലക്സാണ്ടർ ജേക്കബ് പുരസ്കാരം നൽകും.