bjp
ഫോട്ടോ: ബിജെപി മണ്ഡല നേതൃയോഗം ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് 10000 പേരെ പങ്കെടുപ്പിക്കാൻ ബി.ജെ.പി മണ്ഡല നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ബി.കൃഷ്ണകുമാർ, കെ.ജി കർത്ത, ഗീത അനിൽ, അനീഷ് മുളക്കുഴ, അജി ആർ.നായർ, കലാരമേശ്, ഡി.വിനോദ് കുമാർ, എം.എ ഹരികുമാർ, ടി.സി സുരേന്ദ്രൻ, പി.ജി മഹേഷ്, എസ്.വി പ്രസാദ്, രോഹിത് പി കുമാർ, എസ്. രഞ്ജിത്ത്, വിനിജ സുനിൽ, ആതിര ഗോപൻ, പി.എ നാരായണൻ, സിന്ധു ലക്ഷ്മി, ബി.പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.കേരളപദയാത്ര ഫെബ്രുവരി 7ന് വെെകിട്ട് 3ന് ചെങ്ങന്നൂരിൽ നടക്കും.