
ചെങ്ങന്നൂർ : യു.ഡി.എഫ് 17ന് ചെങ്ങന്നൂരിൽ നടത്തുന്ന കുറ്റവിചാരണ സദസിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി ചെങ്ങന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടത്തി. ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.ആർ.സജീവൻ ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മിറ്റി പ്രസിഡന്റ് സജി ചരവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പ്രവീൺ എൻ.പ്രഭ, അഡ്വ.മിഥുൻ കെ മയൂരം, രാജൻ ശാമുവേൽ, അജിത് കുമാർ, മോഹനൻ പേരിശ്ശേരി, റോജിൻ ഡാനിയേൽ, അൻസിൽ, എൻ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.