തിരുവല്ല: തിരുവല്ല നഗരസഭയിലെ 22ാം വാർഡിൽപ്പെടുന്ന തുകലശേരിയിലെ കളത്തട്ട് ഗ്രന്ഥശാലയിൽ ഇനി വിരിയുന്നത് വായനയുടെ വസന്തോത്സവം. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ തികഞ്ഞ സംതൃപ്തിയിലാണ് സംഘാടകർ. കുറഞ്ഞ സമയം കൊണ്ട് ഗ്രന്ഥശാല സമ്പൂർണമായി പ്രവർത്തനം ആരംഭിക്കുകയാണ്. ഇന്ന് വൈകിട്ട് 4.30ന് മാത്യു ടി തോമസ് എം.എൽ.എ ഗ്രന്ഥശാല ആൻഡ്റീ ഡിംഗ് റൂമിന്റ ഉദ്ഘാടനം നിർവഹിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.എ എൻ.ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ടി.കെ.ജി നായർ പ്രതിഭകളെ ആദരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, മുൻ മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, കൗൺസിലർമാരായ എം. ആർ.ശ്രീജ, റീന വിശാൽ, ബന്ദു റെജി കുരുവിള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എ റെജികുമാർ, അഡ്വ.വർഗീസ് മാമൻ, ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി സി.എൻ വിനോദ് എന്നിവർ പ്രസംഗിക്കും. തുകലശേരി കൊച്ചുകളിക്കൽ പടിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനൊപ്പംവൈകിട്ട് 3ന് വിവിധ കലാപരിപാടികളും, നാടൻ പാട്ടും ആരംഭിക്കും.നഗരസഭ 22, 23, 24,25 വാർഡുകൾ കേന്ദ്രീകരിച്ച് ഒരു വർഷം മുൻപാണ് ഗ്രന്ഥശാല തുടങ്ങുന്നതിന് തീരുമാനിച്ചത്. ടി.എ.എൻ ഭട്ടതിരിപ്പാട് (പ്രസിഡന്റ്), ജോജി ജോർജ് (വൈസ് പ്രസിഡന്റ്), ദാനിയേൽ വർഗീസ് (സെക്രട്ടറി), സി എൻ വിനോദ്, എം ആർ ശ്രീജ, ഷിനു ഏബ്രഹാം, ബിനു കായൽ ചിറ, എൻ ആർ രഘു, ഉണ്ണികൃഷ്ണൻ നായർ, സന്തോഷ് കുമാർ, സി.കെ മോഹനൻ (അംഗങ്ങൾ), സി.പി ഗീവർഗീസ് (രക്ഷാധികാരി ) എന്നിവർ അടങ്ങിയ ഭരണസമിതിയാണ് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്.