കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്. എസ്.എസ്. സ്കൂൾ വാർഷികം നടന്നു. സമ്മേളനം മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ്മേധാവി വി.അജിത് മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച പൂർവ വിദ്യാർത്ഥികളെ പറക്കോട് ബ്ലോക്ക് മെമ്പർ വി.ആർ.രാജീവ് കുമാർ അനുമോദിച്ചു. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പി.ടി.എ. പ്രതിഭാ പുരസ്കാരം പി.ടി.എ.പ്രസിഡന്റ് പി.അജികുമാറും പി.ടി.എ. പുരസ്കാരം പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി.റെജിയും വിതരണം ചെയ്തു. വിവിധ സ്കോളർഷിപ്പുകളുടെയും എൻഡോവ്മെന്റുകളുടെയും വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി നിർവഹിച്ചു. സ്കേ മാർഷ്യൽ ആർട്ട്സിൽ സംസ്ഥാനതല ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി അതുല്യ എസ്.നാഥിനെ ചടങ്ങിൽ ആദരിച്ചു. വി.എച്ച്.എസ്.വിഭാഗം പ്രിൻസിപ്പൽ അജിതാകുമാരി, സ്കൂൾ പ്രിൻസിപ്പൽ ദയാരാജ് , എം.എൻ.പ്രകാശ്,മൃദുല എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥി സമ്മേളനം സ്കൂൾ ചെയർമാൻ മാസ്റ്റർ ആഷിക് ടി.രമേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഗായകൻ ഡോ.ആശ്രാമം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ശ്യാം ചന്ദ്രൻ , മാസ്റ്റർ കൗശിക് സന്തു, ആദിത്യൻ ടി.എ.,അലീന ബാബു, നിവേദിത, ഗൗരി എസ്. കുറുപ്പ് എന്നിവർ സംസാരിച്ചു.