ചെങ്ങന്നൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. തിരുവൻവണ്ടൂർ ഉമയാറ്റുകര പള്ളിക്കൂടത്തിൽ വീട്ടിൽ രാകേഷ് (24) ആണ് അറസ്റ്റിലായത്. 15 വയസുകാരി യായ പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി പ്രാവിൻകൂട് ഭാഗത്തെ വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന്ഭീ ഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയ്ക്ക് തിരുവൻവണ്ടൂർ ഭാഗത്തു നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി. എം.കെ ബിനുകുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ വിപിൻ എ.സി. യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ് . എസ്.ഐ. മാരായ ശ്രീജിത്ത്, രാജീവ്, എ.എസ്.ഐ രഞ്ജിത്ത് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു