14-mohan-babu
കോഴഞ്ചേരി യൂണിയനോഫിസി​ലെ ഡി. സുരേദ്രൻ സ്മാര ഹാളിൽ കൂടിയ മൈക്രോ ഫിനാൻസ് വിശദികരണ യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉത്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി :​ കോഴഞ്ചേരി യൂണിയനോഫീസി​ലെ ഡി.സുരേന്ദ്രൻ സ്മാര ഹാളിൽ കൂടിയ മൈക്രോ ഫിനാൻസ് വിശദീകരണ യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. എസ്. എൻ. ഡി. പി. യോഗം നടപ്പിൽ വരുത്തിയ മൈക്രോ ഫിനാൻസ് പദ്ധതി സ്വയം തൊഴിൽ സംരംഭകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

യൂ​ണിയൻ സെക്രട്ടറി ജി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം മൈക്രോ ഫിനാൻസ് കോ​-ഓഡിനേറ്റർ മുഹഷ്, ധന ലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഒഫീസർ മുരളി കൃഷ്ണർ എന്നിവർ വിവിധ രീതിയിലുള്ള മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങളെപ്പറ്റി പ്രവർത്തകർക്ക് ക്ലാസുകൾ നൽകി.

യോഗത്തിൽ യൂണിയൻ കൗൺസിലർമ്മാരായ അഡ്വ. സോണി പി. ഭാസ്‌ക്കർ, പ്രേംകുമാർ മുളമൂട്ടിൽ,​ രാജൻ ​ കുഴിക്കാല, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ , യൂണിയൻയൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജീനു ദാസ് സെക്രട്ടറി സോജൻ സോമൻ,​ യൂണിയൻ വൈദിക സമിതി ചെയർമാൻ ശാന്തി പ്രേം ഗോപിനാഥ്,​ യൂണിയൻ വൈപ്രസിഡന്റ് വിജയൻ കാക്കനാടൻ,​ കൗൺസിലർ സുഗതൻ പൂവത്തൂർ എന്നിവർ സംസാരിച്ചു.