14-choottu-valath
കോട്ടാങ്ങൽ ശ്രീ മഹാഭദ്ര കാളീ ക്ഷേത്രത്തിൽ പടയണിയോട് അനുബന്ധിച്ചു കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ ചൂട്ടുവലത്ത്.

മല്ലപ്പള്ളി : മകരമാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. രാത്രി 11 നു ആരംഭിച്ച പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിച്ചു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. വൈകിട്ട് 6.30 മുതൽ സോപാന സംഗീതം, 8ന് സിനി വിഷ്യൽ സ്റ്റേജ് ഡ്രാമ, 10.30 മുതൽ പടയണി ചടങ്ങുകൾ. 15,16 അടവി,പള്ളിപ്പാന എന്നിവ നടക്കും.17,18 വലിയ പടയണിനട​ക്കും.