തിരുവല്ല: അയോദ്ധ്യയിലെ അക്ഷതം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി.ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ.കൃഷ്ണൻ കുട്ടി യൂണിയൻ പ്രസിഡന്റ് കെ.എ ബിജുവിനും ജനറൽ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിനും അക്ഷതം സമർപ്പിച്ച് സന്ദേശം നൽകി. അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം ശിവകുമാർ അമൃതകല,യൂണിയൻ വനിതാ സംഘം കോർഡിനേറ്റർ ശോഭ ശശിധരൻ ,കെ.എൻ രവീന്ദ്രൻ ,ജയൻ, കെ.അരുൺ , എസ്.ഗോപീകൃഷ്ണൻ,വി.എൻ പ്രസന്നൻ, മഹേഷ്,തുടങ്ങിയവർ പങ്കെടുത്തു.