
ചെന്നീർക്കര : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രഡിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റുചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചെന്നീർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് സെബി മഞ്ഞനിക്കര , രാമചന്ദ്രൻ നായർ , എം.കെ.പുരുഷോത്തമൻ, വരദരാജൻ, ഓമനക്കുട്ടൻ നായർ, രാധാമണി, പ്രഭാകരൻ, മണികണ്ഠൻ, രഞ്ജൻ പുത്തൻ പുരയ്ക്കൽ, ഷാജി വർഗീസ് , അനു മോനി എന്നിവർ നേതൃത്വം നൽകി.