പത്തനംതിട്ട : എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന് പുതിയ അഡ്‌ഹോഹോക്ക് കമ്മിറ്റി നിലവിൽ വന്നു. എൻ എസ് എസ് ബോർഡ്​ മെമ്പർ ഹരിദാസ് ഇടത്തിട്ടാ ചെയർമാനായുള്ള പുതിയ പതിനൊന്ന് അംഗ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവിൽ വന്നത്. ഹരിദാസ് ഇടത്തിട്ട, രവീന്ദ്രൻ നായർ ആറ്റരികം, ഡി.അശോക് കുമാർ പത്തനംതിട്ട , പ്രദീപ്​ കുമാർ വള്ളിക്കോട്, അഖിലേഷ് എസ് കാര്യാട്ട്, അജിത്ത് കുമാർ മാത്തൂർ, വിജയകുമാരകുറുപ്പ് വാഴമുട്ടം , രാജീവ്​ നരിയാപുരം, ബാലചന്ദ്രൻ പ്രക്കാനം, , ഗീത സുരേഷ് പത്തനംതിട്ട , സരോജ് കുമാർ ഇളകൊള്ളൂർ എന്നിവരാണ് പുതിയ കമ്മിറ്റിയിലുള്ളത്.പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഷാബു, യൂണിയൻ ഇൻസ്‌​പെക്ടർ മഹേഷ് എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തു.