15-sndp-pta
എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ ആചാര്യൻ വൈക്കം മുരളിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഹോമ മന്ത്ര ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവൻ മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഹോമ മന്ത്രമെന്നും അഗ്‌നിയെ ബ്രഹ്മമായി കണ്ട് ഗുരു രചിച്ച ഹോമ മന്ത്രം മനശാസ്ത്രപരമായ സിദ്ധാന്തം കൂടി ഉൾപ്പെടുന്നതാണെന്നും എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. യൂണിയൻ വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ ആചാര്യൻ വൈക്കം മുരളിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഹോമ മന്ത്ര ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലീം കുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോഡിനേറ്റർ കെ.ആർ സലീലനാഥ്, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.