con

ചന്ദനപ്പള്ളി : സ്‌നേഹസ്‌പർശത്തിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ രോഗികൾക്ക് ചികത്സാ സഹായം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി സജി കോട്ടക്കാട് നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കൽ, മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ, ഗീതാദേവി, ലാലി സുദർശൻ, യാശോദ മോഹൻദാസ്, ബിജുലാൽ, എബ്രഹാം സാമൂവൽ കോപ്പാറ, രാജു പുവണ്ണും വിളയിൽ, ഡാനിയേൽ, ലിസി റോബിൻസ് എന്നിവർ പങ്കെടുത്തു.