veena
മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന സ്വയം സഹായ ഗ്രൂപ്പ് പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന സ്വയം സഹായ ഗ്രൂപ്പ് പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡംഗം സക്കീർ അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കൗൺസിലർമാരായ എ.അഷറഫ്, എസ്.ഷീല, നൗഷാദ് ബ്രോസ്, ഉല്ലാസ് സലീം, ടി.പി. ശശാങ്കൻ, അവാമിയ ബുഖാരി എന്നിവർ സംസാരിച്ചു.