asha
വനിതാ ആം റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആശാ കൃഷ്ണകുമാറിനെ ശബരീശ്വര സേവാ സമിതി അനുമോദിക്കുന്നു

ചെങ്ങന്നൂർ: ആലപ്പുഴ ജില്ല വനിതാ ആം റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കല്ലുവരമ്പിൽ മാന്തുണ്ടിയിൽ കൃഷ്ണവിലാസം ആശാ കൃഷ്ണകുമാറിനെ ശബരീശ്വര സേവാ സമിതി അനുമോദിച്ചു, സമിതി പ്രസിഡന്റ് ബിനു കുമാർ,സെക്രട്ടറി വിവേക് മുരളി, വൈസ് പ്രസിഡന്റ് മനോജ് പിള്ള, ജോ.സെക്രട്ടറിമാരായ ഗിരീഷ് നടരാജൻ, ബിനു പിള്ള, അഭിലാഷ്.പി എന്നിവർ പങ്കെടുത്തു.