15-kudassanad-house
പ്രമുഖ നാടക സിനിമാ നടി കുടശ്ശനാട് കനകത്തിന് കോട്ടയം ദേവലോകം അരമന,'ആർദ്രം' പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇടവക വികാരി ഫാദർ വിൽസൺ ശങ്കരത്തിൽ നിർവഹിക്കുന്നു.

പന്തളം: സിനിമാ നാടക നടി കുടശനാട് കനകത്തിന് കോട്ടയം ദേവലോകം അരമന,'ആർദ്രം' പദ്ധതിയിൽ വീട് നിർമ്മിച്ചുനൽകും. കൊച്ചു മകളുടെ ചികിത്സാ ചെലവുകൾക്കായി വീടും സ്ഥലവും വിൽക്കേണ്ടി വന്നതിനേ തുടർന്ന് വർഷങ്ങളായി വാടകവീട്ടിൽ കഴിയുകയായിരുന്നു. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളിയുടെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിലെത്തി ബസേലിയോസ് മർത്തോമ മാത്യൂസ് തൃതീയൻ ബാവയ്ക്ക് നൽകിയ നിവേദനത്തേതുടർന്നാണ് എട്ടുലക്ഷം രൂപ അനുവദിച്ചത്.
വീടിന്റെ ശിലാസ്ഥാപനം കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർഡോക്‌സ് പള്ളി വികാരി റവ.ഫാ. വിൽസൺ ശങ്കരത്തിൽ നിർവഹിച്ചു. ഫാ. ടിനൊ തങ്കച്ചൻ, ജയിംസ് മുളംപളളിൽ, ഡോ. കെ സി രാജു, ജോസ് കുളങ്ങര, ഹരികൃഷ്ണൻ, പി. വി. രാജഗോപാൽ, ശശി, ബിനോയ്, കുഞ്ഞുമോൻ, ജോർജ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.