തിരുവല്ല : വെൺപാല മലയിത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ആറിനും 6.30നും മദ്ധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിക്കും. ദിവസവും ഗണപതിഹോമം, ഉഷപൂജ, ഭാഗവതപാരായണം, ഉച്ചപൂജ, ദീപാരാധന, അൻപൊലി, അത്താഴപൂജ എന്നിവ നടക്കും. അഞ്ചാം ഉത്സവത്തിന് 19ന് രാത്രി എട്ടിന് സുമേരുസന്ധ്യ, 20ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, 21ന് രാവിലെ 9ന് പൊങ്കാല, എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ദദ്രദീപം തെളിക്കും. മേൽശാന്തി വിഷ്ണുനമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. രാത്രി എട്ടിന് മഹാഗുരുതി, 22ന് രാത്രി ഏഴിന് പൊതുസമ്മേളനം. ഉദ്ഘാടനം എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷതവഹിക്കും. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ എൻഡോവ്മെന്റ് വിതരണം ചെയ്യും. മൂൺ സി.ബി, വത്സമ്മ രാജൻ, സന്തോഷ്.ജി, സലിംകുമാർ പ്ളാഞ്ഞുമുറ്റം എന്നിവർ സംസാരിക്കും. 23ന് ഉച്ചയ്ക്ക് ഒന്നിന് മഹാഅന്നദാനം, വൈകിട്ട് അഞ്ചിന് മലയിത്ര ദേവിയുടെ ചാണിക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്തും തിരിച്ച് എഴുന്നെള്ളത്തും. രാത്രി 9ന് നാടൻപാട്ട്, 24ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂദ്, വൈകിട്ട് 5.30ന് താലപ്പൊലി പുറപ്പാട്, രാത്രി 7ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പാെലി വരവ്.